തിരുവനന്തപുരം: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടേണ്ടി വന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുതിയ വഴികള്‍ തേടുന്നു. സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാനായി കള്ളുഷാപ്പുകളിലൂടെ വിദേശമദ്യം വില്‍ക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് എക്‌സൈസ് മന്ത്രി പറഞ്ഞത്.
സുപ്രീംകോടതി വിധിക്കെതിരെ നിയമസഹായം തേടിയിട്ടുണ്ടെന്നും, മദ്യശാലകള്‍ പൂട്ടാന്‍ അധികസമയം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാരിന്‍ ധാരണയായിട്ടുണ്ടെന്നും മന്ത്രി . അഡ്വക്കേറ്റ് ജനറലിനോട് ഇതുസംബന്ധിച്ച് നിയമസഹായം തേടിയിട്ടുണ്ട്.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒട്ടേറെ ബീവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും ബിയര്‍ വൈന്‍ പാര്‍ലറുകളുമാണ് അടച്ചുപൂട്ടിയത്. ഉത്തരവ് ബാധമാകാത്തയിടങ്ങളിലെ ബീവറേജ് ഔട്ട്‌ലെറ്റുകളില്‍ നിയന്ത്രണാതീതമായ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് പരിഗണിച്ച് ബീവറേജസുകളിലെ കൗണ്ടറുകള്‍ വര്‍ദ്ധിപ്പിക്കാനും, പ്രവര്‍ത്തനസമയം കൂട്ടാനും തീരുമാനിച്ചിരുന്നു. രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയാണ് പുതിയ സമയക്രമം.
മദ്യവില്‍പ്പന ശാലകള്‍ അടച്ചുപൂട്ടിയതിന്റെ പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാനായി സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന സര്‍ക്കുലര്‍ ഉടന്‍ പുറത്തിറക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Post Your Comments