NewsIndia

തികച്ചും മനുഷ്യത്വപരമായ കാരണത്താൽ അയൽരാജ്യക്കാരന് ഫ്രീ ടിക്കറ്റ്‌സ് നൽകി എയർ ഇന്ത്യ മാതൃകയായി

മനുഷ്യത്വപരമായ കാരണത്താൽ ബംഗ്ലാദേശികൾക്ക് ഫ്രീ ടിക്കറ്റുകൾ നൽകി എയർ ഇന്ത്യ മാതൃകയായി. പേശികളെ ബാധിക്കുന്ന മസ്ക്കുലർ ഡിസ്ട്രോഫി എന്ന വ്യത്യസ്ഥമായ രോഗവുമായി വലയുന്ന ബംഗ്ലാദേശ് സ്വദേശികളായ അബ്ദാസ് (24), റാഹിനുൾ (14) ഷോറബ് (8) എന്നിവർക്ക് മുംബൈയിൽ എത്തി ചികിത്സ ചെയ്യാനും തിരിച്ചുപോകാനുമുള്ള ടിക്കറ്റുകളാണ് എയർ ഇന്ത്യ സൗജന്യമായി നൽകാമെന്ന് ഏറ്റത് . മുംബൈയിലുള്ള ഒരു ഓർഗനൈസേഷൻ ഇവരെ ചികിൽസിക്കാൻ തയ്യാറായിരുന്നെങ്കിലും യാത്രാ ചിലവ് പോലും വഹിക്കാൻ കഴിയാത്ത ഇവരുടെ ദയനീയാവസ്ഥ അറിഞ്ഞ് എയർ ഇന്ത്യ സഹായിക്കുകയായിരുന്നു.

ടിക്കറ്റുകൾ നൽകിയതിന് പുറമെ ഇവർക്ക് സുഖമായി യാത്ര ചെയ്യാനായി വീൽ ചെയർ സൗകര്യവും ഒരുക്കിയിരുന്നു. രോഗികളുടെ കൂടെ വരുന്ന മറ്റ് 3 പേർക്കും മുംബൈയിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകൾ ഒരുക്കിയതായും എയർ ഇന്ത്യ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button