കൊച്ചി: ഡ്രൈവിങ് ടെസ്റ്റിനുള്ള പുതിയവ്യവസ്ഥ നടപ്പാക്കുന്നത് മേയ് 15 വരെ മാറ്റിവെയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
അടിസ്ഥാന സൗകര്യമില്ലാതെ പുതുക്കിയ മാനദണ്ഡം നടപ്പാക്കുന്നതിനെ ചോദ്യംചെയ്തുള്ള ഹര്‍ജികളിലാണ് കോടതി നിര്‍ദേശം. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളാണ് കോടതിയെ സമീപിച്ചത്.
കയറ്റത്തില്‍ നിര്‍ത്തല്‍, ചെരിച്ച് പാര്‍ക്കിങ് തുടങ്ങിയവ ഡ്രൈവിങ് ടെസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഫെബ്രുവരി 16-ലെ സര്‍ക്കുലറിലുള്ളത്.
ഇതിനായുള്ള പരീക്ഷണമൈതാനം ഒരുക്കാന്‍ 90 ലക്ഷംരൂപ ചെലവുവരുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. നിലവില്‍ നാല് മൈതാനികളാണ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളത്.
Post Your Comments