എന്ത് കൊണ്ട് വോട്ടിംഗ് യന്ത്രത്തെ കുറിച്ച് പരക്കുന്ന വാർത്തകൾ അസത്യവും അബദ്ധജടിലവുമാകുന്നുവെന്ന് മുൻ ഇന്ത്യൻ കോൺസൽ ബഹ്റൈൻ, മുൻ സ്ഥാനപതി ഇറാക്ക് എന്നെ സ്ഥാനങ്ങൾ വഹിച്ച ശ്രീ അജയ് കുമാറിന്റെ വാക്കുകളിലേക്ക്:
1. വോട്ടിംഗ് യന്ത്രം നിർമിക്കുന്ന കമ്പനിക്ക് ഏതെങ്കിലും ഒരു പാർട്ടിയെ സഹായിക്കാൻ കഴിയില്ല. കമ്പനിയിൽ നിന്ന് പാർട്ടി ചിഹ്നത്തോടെയല്ല മെഷീനുകൾ നിർമിച്ച് പുറത്തേക്ക് വരുന്നത്. പാർടി ചിഹ്നവും സ്ഥാനർത്ഥിയുടെ പേരും ലേബൽ ചെയ്യുന്നത് അതാത് നിയോജക മണ്ഡലത്തിലാണ്.
2. ഇനി അഥവാ ഏതെങ്കിലും പാർട്ടി കമ്പനിയെ സ്വാധീനിച്ച് ഏത് ബട്ടൻ അമർത്തിയാലും വോട്ട് പോകുന്നത് ഒന്നാം നമ്പർ ബട്ടന് എന്ന രീതിയിൽ ക്രമീകരിച്ചു എന്നിരിക്കട്ടെ. ഇത് ചെയ്ത പാർട്ടിക്ക് ഒന്നാം നമ്പർ ബട്ടൻ കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല. അത് കൊണ്ട് ഒരു പാർട്ടിയും അങ്ങനെ ഒരു അബദ്ധം കാട്ടില്ല.
3. മെഷീൻ ബൂത്ത് തലത്തിൽ സെറ്റ് ചെയ്യുന്നത് മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ ബൂത്ത് ഏജന്റ് മാരുടെ സാന്നിദ്ധ്യത്തിലാണ്. എല്ലാ ബട്ടനും ടെസ്റ്റ് വോട്ട് നടത്തി മെഷീൻ ശരിയായി വോട്ട് രേഖപ്പെടുത്തി എന്ന് ഉറപ്പു വരുത്തിയിട്ടേ വോട്ടിംഗ് തുടങ്ങുകയുള്ളു.
4. വോട്ടിംഗിന് മുമ്പ് മെഷീനിൽ മുമ്പേ രേഖപ്പെടുത്തിയ വോട്ടുകൾ ഇല്ല എന്ന് ബൂത്ത് ഏജൻറുകളുടെ സാന്നിധ്യത്തിൽ ഉറപ്പു വരുത്തും.
5. യന്ത്രങ്ങൾ നെറ്റ് വർക്കിലൂടെ ബന്ധിക്കപ്പെട്ടിട്ടില്ല. അത് കൊണ്ട് ഹാക്ക് ചെയ്ത് data മാറ്റാൻ പറ്റുകയില്ല.
6. ഇനി ഉദ്യോഗസ്ഥരെ ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാം എന്ന് വെച്ചാലും ഓരോ മെഷീനും പ്രത്യേകമായി പ്രോഗ്രാം ചെയ്യണം. .എന്ന് വെച്ചാൽ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉൾപ്പെടുന്ന ഏതാണ്ട് മുഴുവൻ ഉദ്യോഗസ്ഥരെയും സ്വാധീനിക്കണം. ഇത് സംസ്ഥാനം ഭരിക്കുന്ന പാർടിക്ക് പോലും സാധിക്കില്ല.
7. ഒരാൾ വോട്ട് രേഖപ്പെടുത്തിയാൽ പോളിംഗ് ഓഫീസർ മെഷീൻ വീണ്ടും activate ചെയ്യണം. എന്ന് വെച്ചാൽ ഒരാൾ ഒന്നിൽ കൂടുതൽ തവണ ബട്ടൻ അമർത്തിയാലും ഒരു കാര്യവുമില്ല.
8. EVM ഒരു മിനിട്ടിൽ പരമാവധി 5 വോട്ട് മാത്രമേ രേഖപ്പെടുത്താൻ കഴിയൂ. അത് കൊണ്ട് പേപ്പർ ബാലറ്റിന്റെ കാലത്തേത് പോലെ ബൂത്ത് പിടിത്തം നടക്കില്ല. മുമ്പ് ഉത്തരേന്ത്യയിൽ ഓരോ ജാതിയുടെയും സ്വാധീന കേന്ദ്രങ്ങളിൽ ഇതല്ലേ നടന്നു കൊണ്ടിരിന്നത്. ഇതായിരിക്കുമോ വോട്ടിംഗ് മെഷീനെതിരെ മുറവിളിക്ക് കാരണം?
9. പോളിംഗ് ദിവസം മുതൽ വോട്ടെണ്ണൽ ദിവസം വരെ സുരക്ഷ ഭടൻമാരെ കൂടാതെ പാര്‍ട്ടി വോളണ്ടിയർമാർ മെഷീന് സൂക്ഷിക്കുന്ന മുറിക്ക് കാവൽ ഇരിക്കുന്നു.
10. ഏറ്റവും അവസാനമായി വോട്ട് എണ്ണിക്കഴിഞ്ഞ് മൊത്തം വോട്ടുകളും മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളും തുല്യമാണ് എന്ന് ഉറപ്പ് വരുത്തുന്നു. എന്തെങ്കിലും വ്യത്യാസം കണ്ടാൽ തുടർ നടപടിയെടുക്കുന്നു.
ഈ സുരക്ഷാ സംവിധാനങ്ങളെല്ലാം മറികടന്ന് ഇലക്ഷൻ സംവിധാനം അട്ടിമറിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം എന്നല്ല അസാദ്ധ്യം എന്ന് തന്നെ പറയാം:.
courtesy:ശ്രീ അജയ് കുമാർ lFS. (മുൻ ഇന്ത്യൻ കോൺസൽ ബഹ്റൈൻ, മുൻ സ്ഥാനപതി ഇറാക്ക്. ഇപ്പോൾ ദില്ലിയിൽ വിദേശകാര്യ വകുപ്പ് ആസ്ഥാനത്ത്)
Post Your Comments