തിരുവനന്തപുരം: റിലയന്‍സിനും മുത്തൂറ്റിനും മണപ്പുറത്തിനും മൈക്രോബാങ്കിംഗ് ലൈസന്‍സ് ലഭിച്ചില്ല : ലൈസന്‍സ് ലഭിച്ച ഇസാഫ് എന്ന കമ്പനിയുടെ മുഴുവന്‍ പേര് മറച്ചുവെയ്ക്കുന്നത് ആര്‍ക്കുവേണ്ടി. പലരും ഈ ചോദ്യം ഉന്നയിക്കുകയാണ് .
തൃശ്ശൂരിലെ പോള്‍ തോമസ് എന്നയാള്‍ തുടങ്ങിയതാണ് ഈ ബാങ്ക് എന്നത് ആര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. ഇവാഞ്ചലിക്കല്‍ സോഷ്യല്‍ മീഡിയ ആക്ഷന്‍ ഫോറം എന്ന ആത്മീയ സംഘടനയാണ് ഇസാഫിന്റെ നടത്തിപ്പുകാര്‍.
രാജ്യത്ത് നിരവധി നോണ്‍ ബാങ്കിങ് ഫിനാന്‍സിങ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് വന്‍കിടക്കാരായ റിലയന്‍സിന്റേയും മുത്തൂറ്റിന്റേയും മണപ്പുറത്തിന്റേയുമെല്ലാം നേതൃത്വത്തില്‍ ഇത്തരം സ്ഥാപനങ്ങളുണ്ട്. എന്നാല്‍ ഇവയ്ക്കൊന്നും ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതിന് മുമ്പുതന്നെ ഇസാഫ് എ്ന ഇവാഞ്ചലിക്കല്‍ സോഷ്യല്‍ മീഡിയാ ആക്ഷന്‍ ഫോറം എന്ന ആത്മീയ സംഘടനയ്ക്ക് എങ്ങനെ ബാങ്കായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയെന്ന ചോദ്യമാണ് ഉയരുന്നത്.
തൃശൂരില്‍ നാലാമതൊരു ബാങ്കിനു കൂടി ആസ്ഥാനമൊരുങ്ങിയിരിക്കുകയാണ്. ഇവാന്‍ജലിക്കല്‍ സോഷ്യല്‍ ആക്ഷന്‍ ഫോറം (ഇസാഫ്) എന്ന സാമൂഹിക സംഘടനയാണ് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കായി പ്രവര്‍ത്തനം തുടങ്ങിയത്. പുതിയ നയപ്രകാരം, പേയ്മെന്റ് ബാങ്കുകളും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും ആരംഭിക്കാന്‍ ആര്‍ബിഐയില്‍നിന്ന് അനുമതി തേടി 2015ല്‍ കേരളത്തില്‍നിന്ന് ഏഴ് അപേക്ഷകള്‍ സമര്‍പ്പിച്ചതില്‍ ആറ് അപേക്ഷകളും സ്മോള്‍ ഫിനാന്‍സ് ബാങ്കിനുവേണ്ടിയായിരുന്നു.
ഇതില്‍ ഇസാഫ് മൈക്രോഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിനു മാത്രമാണ് അനുമതി ലഭിച്ചത്. ബാങ്കിങ് സേവനം പരമാവധി ജനങ്ങളിലേക്ക്, പ്രത്യേകിച്ചും ഗ്രാമീണ മേഖലയിലേക്ക്, എത്തിക്കുകയാണു പേയ്മെന്റ് ബാങ്കുകളുടെയും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളുടെയും ലക്ഷ്യം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ മറ്റാര്‍ക്കും കിട്ടാത്ത ലൈസന്‍സ് എങ്ങനെ ഇവാഞ്ചലിക്കല്‍ സോഷ്്യല്‍ മീഡിയാ ആക്ഷന്‍ ഫോറം എന്ന ആത്മീയ സംഘടനയ്ക്ക് ലഭിച്ചുവെന്നത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.
കേരള ഇവാഞ്ചലിക്കല്‍ ഗ്രാജ്വേറ്റസ് ഫെലോഷിപ്പിന്റെ മേല്‍നോട്ടത്തിലാണ് 1992ല്‍ ഇസാഫിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. ചാരിറ്റബിള്‍ സൊസൈറ്റിയായി പ്രവര്‍ത്തനം തുടങ്ങിയ ശേഷമാണ് ഇസാഫ് മൈക്രോ ഫിനാന്‍സിങ് തുടങ്ങിയത്.
Post Your Comments