Latest NewsIndiaNews

കശ്മീര്‍ പ്രശ്‍നം; മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍

ഇസ്ലാമാബാദ്‌: ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ കശ്മീര്‍ പ്രശ്‍നം ഉടലെടുത്തിയിട്ട് എഴു പതിറ്റാണ്ടായി. അനുവദിക്കുകയാണെങ്കില്‍ കശ്മീര്‍ പ്രശ്‌നത്തില്‍ ഇരുരാജ്യങ്ങള്‍ക്കും വേണ്ടി മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്റെ ഇറാനിയന്‍ അംബാസഡര്‍ മെഹ്ദി ഹൊനാര്‍ദൂസ്ത് പറഞ്ഞു.

പാകിസ്ഥാനും ഇന്ത്യയ്ക്കും ഇടയിലുള്ള ഏതുതരം കലാപവും ഇരുരാജ്യങ്ങളുടെയും വളര്‍ച്ചയെയും പുരോഗതിയെയും മോശമായി മാത്രമേ ബാധിക്കുകയുള്ളൂ. മാത്രമല്ല മറ്റ് ഏഷ്യന്‍ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെയും ഈ പ്രശ്‌നം ബാധിക്കും. പാകിസ്ഥാന്‍ അസോസിയേറ്റഡ് പ്രസ്സിനു നല്‍കിയ അഭിമുഖത്തില്‍ ഹൊനാര്‍ദൂസ്ത് പറഞ്ഞു.

എന്നാല്‍, കശ്മീര്‍ പ്രശ്‌നത്തില്‍ ഒരുതരത്തിലുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാണെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറിയും മുന്നോട്ടുവന്നിരുന്നു, ഇന്ത്യ അതിനെയും നിരസിക്കുകയായിരുന്നു.ഉഭയകക്ഷി പരിഹാരം മാത്രമേ പ്രായോഗികമാകൂ എന്നുമാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍, ഇരുരാജ്യങ്ങളുടെയും അനുരഞ്ജന ചര്‍ച്ചകള്‍ക്കിടയില്‍ ഇല്ലാതാകുന്ന ജീവനുകളെക്കുറിച്ച് ഇരുരാജ്യങ്ങളോ ലോകരാജ്യസംഘടനകളോ ആലോചിക്കുന്നില്ല എന്ന ആക്ഷേപവും സജീവമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button