തിരുവനന്തപുരം•ഭക്ഷ്യവിഷബാധയേറ്റ പള്ളിപ്പുറം ക്യാമ്പിലെ 119 സിആര്‍പിഎഫ് ജവാന്മാര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെയെല്ലാവരേയും അഡ്മിറ്റാക്കി. ആരുടേയും നില ഗുരുതരമല്ല. വൈകുന്നേരം കഴിച്ച മത്സ്യത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് ജവാന്മാര് പറയുന്നത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ സാമ്പിള്‍ പരിശോധിച്ച ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാവുകയുള്ളൂ.
ഭക്ഷ്യവിഷബാധയേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സിആര്‍പിഎഫ് ജവാന്മാരെ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് സന്ദര്‍ശിച്ചു.
Post Your Comments