ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് കര്‍പ്പൂരം. ആത്മീയ കാര്യങ്ങളില്‍ കര്‍പ്പൂരത്തിന്റെ സ്വാധീനം വളരെ വലുതാണ്. പൂജാവസാനത്തില്‍ കര്‍പ്പൂരം കത്തിക്കുന്നത് ബോധത്തിന്റെ സൂചകമാണ്. കത്തിയശേഷം ഒന്നും അവശേഷിക്കാത്ത വസ്തുവായതിനാൽ കര്‍പ്പൂരം നമ്മുടെ ഉള്ളില്‍ ശുദ്ധി സാത്വികരൂപമായ ബോധരൂപമാര്‍ന്നിരിക്കുന്ന ആത്മതത്വമാണ്. മനുഷ്യന്‍റെ അഹന്തയെ നശിപ്പിക്കുന്നതിന്‍റെ പ്രതീകമായാണ് കർപ്പൂരം കത്തിക്കുന്നത്. കര്‍പ്പൂരം കത്തിക്കുന്നതിലൂടെ ദൈവത്തോട് കൂടുതല്‍ അടുക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്.
അല്പം കര്‍പ്പൂരം കത്തിക്കുന്നതും അതിന്‍റെ ഗന്ധം ശ്വസിക്കുന്നതും പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തെ അതിന്‍റെ തീവ്രതയിലെത്തിക്കാന്‍ സഹായിക്കും. കർപ്പൂരത്തിന് ആരോഗ്യപരമായും ഏറെ ഗുണങ്ങളുണ്ട്. ഇതിന്റെ പുക ശ്വസിക്കുന്നത് അപസ്മാരം, ഹിസ്റ്റീരിയ, സന്ധിവാതം എന്നിവയുള്ളവര്‍ക്ക് ഏറെ ആശ്വാസം നല്‍കും. കര്‍പ്പൂരം കത്തിക്കുമ്പോളുള്ള പുക വായുവിനെ ശുദ്ധീകരിക്കുകയും അത് ശ്വസിക്കുന്നത് ഗുണം ചെയ്യുകയും ചെയ്യും.
Post Your Comments