തിരുവനന്തപുരം: മാര്‍ച്ച് മാസത്തില്‍ പഞ്ചായത്തുകളില്‍ വിജിലന്‍സ് പരിശോധന ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.ടി.ജലീല്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ഏറ്റവും കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന മാസം ആയതുകൊണ്ട് പരിശോധന ഒഴിവാക്കണമെന്ന് കത്തിൽ പറയുന്നു. ഈ പരാതിയും വിജിലന്‍സ് ഡയറക്ടറുടെ പുറത്താകലിന് വഴിയൊരുക്കി എന്നാണ് സൂചന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് അഴിമതിയുടെ കാര്യത്തില്‍ മുന്നില്‍ എന്ന് ഈയിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി തന്നെ പഞ്ചായത്തുകളിലെ വിജിലന്‍സ് പരിശോധന ഒഴിവാക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുന്നത്.
വിജിലന്‍സിന് രേഖകള്‍ നല്‍കാനും നിര്‍ദേശങ്ങള്‍ പാലിക്കാനും പഞ്ചായത്ത് ജീവനക്കാര്‍ നിര്‍ബന്ധിതരാവുമ്പോള്‍ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാനാവില്ലെന്ന് മുഖ്യമന്ത്രിക്ക് കെ.ടി.ജലീല്‍ നല്‍കിയ കത്തില്‍ പറയുന്നു. അതിനാല്‍ പരാതികളില്ലാത്ത പഞ്ചായത്തുകളില്‍ മാര്‍ച്ച് 31 വരെ വിജിലന്‍സ് അന്വേഷണം ഒഴിവാക്കണമെന്നും കത്തില്‍ അദ്ദേഹം ആവശ്യപ്പെടുന്നു. പരാതി കിട്ടിയ മുഖ്യമന്ത്രി ഇത് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി.
Leave a Comment