NewsIndia

ജിയോ പ്രൈം മെമ്പർഷിപ്പ് എടുക്കുന്നതിനുള്ള കാലാവധി നീട്ടി

മുംബൈ: രാജ്യത്തെ 4ജി മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോയുടെ പ്രൈം അംഗത്വം എടുക്കാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 15 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. ഏപ്രില്‍ 15ന് മുമ്പ് അംഗത്വം നേടി 303 രൂപ മുതലുള്ള റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ജൂലൈ വരെ സൗജന്യ ഉപയോഗം തുടരാനാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 15നുളളില്‍ 303 രൂപയോ അതിന് മുകളിലോ ഉള്ള പ്ലാനുകള്‍ തെരഞ്ഞെടുത്താലാണ്‌ മൂന്ന് മാസം സൗജന്യം ലഭിക്കുക.

ജിയോ സമ്മര്‍ സര്‍പ്രൈസ് (Summer Surprise) എന്ന പേരിലാണ് പുതിയ ഓഫര്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാനുള്ള കാലാവധി ഇന്നലെയായിരുന്നെങ്കിലും ഉപഭോക്താക്കളില്‍ ഭൂരിഭാഗവും പുതിയ പ്ലാനില്‍ അംഗമായിട്ടില്ല. ഇതിന്റെ സാഹചര്യത്തിൽ കമ്പനി ലക്ഷ്യമിട്ട 100 മില്ല്യണ്‍ എന്ന അക്കത്തിലേക്ക് ഉപഭോക്താക്കളുടെ എണ്ണം ഉയര്‍ത്താനാണ് പ്ലാൻ തീയതി നീട്ടുന്നതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button