ദുബായ് : വിഡ്ഢി ദിനത്തില്‍ ലോകത്തെ അത്ഭുതപ്പെടുത്തി ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. തങ്ങളുടെ സ്വപ്‌ന പദ്ധതിയായ അവിശ്വസനീയമായസൗകര്യങ്ങളോടു കൂടിയ ട്രിപ്പിള്‍ ഡെക്കര്‍ വിമാനത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ലോകത്തെ ഞെട്ടിച്ചത്. ഇന്നലെ അര്‍ധരാത്രിയില്‍ ട്വിറ്ററിലൂടെയാണ് ലോകത്തെ ഞെട്ടിച്ച ഈ വാര്‍ത്ത പുറത്തുവിട്ടത്. ഈ വിമാനത്തില്‍ സ്വിമ്മിംഗ് പൂളും കളിയ്ക്കാനുള്ള സൗകര്യവും, ജിമ്മും പാര്‍ക്കും എന്നു വേണ്ട അത്യാധുനികമായ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കുമെന്നാണ് ട്രിപ്പിള്‍ ഡെക്കര്‍ വിമാനത്തെ കുറിച്ച് എമിറേറ്റ്‌സ് അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ ഇത് വിഡ്ഢി ദിനത്തിലെ ഇവരുടെ തമാശയാണെന്ന് അധികം ആര്‍ക്കും മനസിലായില്ല എന്നതാണ് വാസ്തവം.
Post Your Comments