ന്യൂഡല്‍ഹി: മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങള്‍ കവറിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചതഞ്ഞ തലയും കൈയും കാലിന്റെ ചില ഭാഗങ്ങളും, തലയിണ കവറില്‍ പൊതിഞ്ഞ് പായ്ക്ക് ചെയ്ത നിലയില്‍ വസീറാ ബാദിലെ റോഡരികില്‍ നിന്ന് ആദ്യം ലഭിച്ചു. പിന്നീട് നടത്തിയ തെരച്ചില്‍ മറ്റ് ചില ഭാഗങ്ങള്‍ കൂടി പരിസര പ്രദേശങ്ങളിൽ നിന്ന് കണ്ടെടുത്തു.
ബുരാരിയിലെ റോഡരികില്‍ നിന്ന് കാലും, തൊട്ടടുത്തുള്ള ബസ് സ്റ്റാന്‍ഡില്‍ നിന്ന് തലയില്ലാത്ത വെട്ടി നുറുക്കിയ ഉടലുമാണ് ലഭിച്ചത്.കൊലപാതകം നടത്തിയ ശേഷം ശരീരം വെട്ടിമുറിച്ച് വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്ന് പൊലീസ് അറിയിച്ചു.ശരീരഭാഗങ്ങൾ ആദ്യം കണ്ടെത്തിയത് ഒരു ഓട്ടോ ഡ്രൈവർ ആണ്. അയാൾ പോലീസിൽ അറിയിക്കുകയായിരുന്നു .സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments