NewsIndia

ഉത്തർ പ്രദേശ് മാതൃക പിന്തുടർന്ന് ബീഹാറിലും അനധികൃത അറവുശാലകൾ പൂട്ടിച്ചു

പാറ്റ്ന: ഉത്തർ പ്രാദേശിന്‌ പിന്നാലെ ബീഹാറില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഏഴ് അറവുശാലകള്‍ പൂട്ടിച്ചു. റോത്താസ് ജില്ലയില്‍ പ്രവർത്തിച്ചു വന്നിരുന്ന അറവു ശാലകളാണ് പൂട്ടിച്ചത്.അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകൾ എത്രയും വേഗം പൂട്ടിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി.റോത്താസ് ജില്ലയിലെ അനധികൃത അറവുശാലകൾ ആറാഴ്ചക്കകം പൂട്ടിക്കണം എന്ന കോടതി ഉത്തരവിനെ തുടർന്ന് അധികൃതർ നടപടി സ്വീകരിക്കുകയായിരുന്നു. ഉത്തർ പ്രാദേശിന്‌ പിന്നാലെ ബീഹാറും അറവുശാലകള്‍ക്കെതിരെ നടപടിക്കൊരുങ്ങുന്നത് ചർച്ചയായിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button