ന്യൂഡല്‍ഹി: കശ്മീരിലെ പ്രക്ഷോഭങ്ങള്‍ക്ക് കാരണം സാമൂഹിക മാധ്യമങ്ങളാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. സാമൂഹികമാധ്യമങ്ങള്‍ യുവാക്കളെ സൈന്യത്തിനെതിരായി തിരിക്കുന്നു. സൈന്യത്തിനെതിരെ യുവാക്കള്‍ പ്രതിഷേധത്തിന് മുതിരരുതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. യുവാക്കള്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ എത്തുന്നത് ആത്മഹത്യാപരമാണെന്ന് കശ്മീര്‍ പോലീസ് മേധാവി പറഞ്ഞിരുന്നു.
സൈന്യത്തിനെതിരായി കശ്മീരിലെ യുവാക്കളെ തിരിക്കുന്നത് പാകിസ്ഥാനിലെ ചില ശക്തികളാണെന്ന് രാജ്നാഥ് പറയുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ സ്വാധീനം ചെലുത്തി യുവാക്കളെ സൈന്യത്തിനെതിരായി തിരിക്കുന്നു. പാകിസ്ഥാന് ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കള്‍ പാകിസ്ഥാന്റെ ചതിക്കുഴിയില്‍ വീഴരുത്. ജനങ്ങളെ പ്രകോപിപ്പിക്കുന്ന സന്ദേശങ്ങളാണ് വാട്സ്ആപ്പിലും, ഫേസ്ബുക്കിലും വരുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
Post Your Comments