കൊല്‍ക്കത്ത : രാജ്യത്തെ ആദ്യ ബയോഗ്യാസ് ബസ് പുറത്തിറക്കി. ഒരു രൂപയാണ് ബസില്‍ യാത്ര ചെയ്യുന്നതിന് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത് എന്നതാണ് ബസിന്റെ പ്രത്യേകത. കൊല്‍ത്തയിലെ അള്‍ട്ടഡങ്ക-ഗരിയ റൂട്ടില്‍ 17.5 കിലോമീറ്റര്‍ ഓടിച്ചാണ് ബയോഗ്യാസ് ബസിന്റെ ആദ്യ സര്‍വ്വീസ് ആരംഭിച്ചത്.
കേന്ദ്ര പാരമ്പര്യേത ഊര്‍ജ വകുപ്പിന്റെ സെന്‍ട്രല്‍ സബ്സിഡി പദ്ധതിയുടെ ഭാഗമായാണ് ബയോഗ്യാസ് ബസ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഫൊണിക്‌സ് ഇന്ത്യ റിസര്‍ച്ച് ഡവലപ്പ്‌മെന്റ് ഗ്രൂപ്പാണ് ചാണക ബയോഗ്യാസ് ഇന്ധനമാക്കി 55 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസ് പുറത്തിറക്കിയത്. ഏകദേശം 13 ലക്ഷം രൂപയാണ് ബയോഗ്യാസ് ബസിന്റെ ആകെ നിര്‍മാണ ചെലവ്. അശോക് ലൈലാന്റ് നിര്‍മ്മിച്ച ബസിലാണ് ബയോഗ്യാസ് പരീക്ഷണം നടത്തിയത്. 6കിലോ മീറ്റര്‍ ഓടാന്‍ ഒരു കിലോ ഗ്രാം ബയോഗ്യാസ് മതിയാകും. 20 രൂപയാണ് ഒരു കിലോ ഗ്രാം ബയോഗ്യാസിന് ചെലവാകുക.
Post Your Comments