ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്‌തര്‍ അനുഷ്‌ഠിക്കുന്ന ചില ആചാരങ്ങളുണ്ട്. ഇവയ്ക്ക് ഓരോന്ന് പിന്നിലും ഓരോ ശാസ്ത്രീയവശങ്ങളുമുണ്ട്. ഇവ എന്തൊക്കെയാണെന്ന് നോക്കാം. ത്വക്കില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ലവണങ്ങള്‍, ചെളി എന്നിവ ത്വക്കിലേക്കുള്ള ഊര്‍ജ്‌ജസ്വീകരണത്തെ തടസ്സപ്പെടത്താതിരിക്കാനാണ്. പുരുഷന്മാര്‍ ഷര്‍ട്ടൂരി ക്ഷേത്രദര്‍ശനം നടത്തണമെന്നാണ് ശാസ്ത്രം. ക്ഷേത്രാന്തരീക്ഷത്തിലെ മന്ത്ര- മണി-നാദം-ശുദ്ധ ഭക്‌തിഗീതങ്ങള്‍- ഇവയുടെ ഊര്‍ജ്‌ജശക്‌തി ശരീരത്തിന് നേരിട്ട് പരമാവധി ലഭിക്കാനാണിത്.
നിര്‍മ്മാല്യപൂജാസമയത്ത് വിഗ്രഹത്തിന് ഊര്‍ജ്‌ജ പ്രസരണം കൂടുതലുള്ളതിനാലാണ് നിര്‍മ്മാല്യം തൊഴുന്നതിന് പ്രാധാന്യം കൈവന്നത്. നഗ്നപാദനായി അല്‌പം പരുക്കന്‍ പ്രതലത്തില്‍ക്കൂടി നടക്കുന്ന ഭക്‌തന് ഹൃദ്‌രോഗം, രക്‌തസമ്മര്‍ദ്ദം എന്നിവ ഒഴിവാക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിനാലാണ് അമ്പലത്തിനുള്ളതിൽ പാദരക്ഷകൾ ഉപയോഗിക്കരുതെന്ന് പറയാൻ കാരണം.
Post Your Comments