ദുബായി: ഏവിയന്‍ ഇന്‍ഫ്‌ലുവെന്‍സ(പക്ഷിപ്പനി) വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ലോകത്തെ രണ്ടു സ്ഥലങ്ങളില്‍ നിന്നുള്ള പക്ഷിയിറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി യുഎഇ സര്‍ക്കാര്‍ നിരോധിച്ചു.
നേരത്തെ സമാനമായ നിരോധന ഉത്തരവ് ബ്രസിലീല്‍ നിന്നുള്ള ഇറക്കുമതിക്കുമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നിരോധനം ഏര്‍പ്പെടുത്തിയത്.
അമേരിക്കന്‍ സംസ്ഥാനമായ ടെന്നിസി, മലേഷ്യന്‍ പ്രവിശ്യയായ കെലന്‍ടെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കാണ് നിരോധനം. യുഎന്നിന് കീഴിലുള്ള വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ആനിമല്‍ ഹെല്‍ത്ത് രോഗബാധ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് യുഎഇ സര്‍ക്കാരിന്റെ നടപടി.
ടെന്നിസി, കെലന്‍ടെയ്ന്‍ എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള കോഴിയും താറാവും അടക്കം എല്ലാ ഇനത്തിലും പെട്ട ജീവനുള്ള പക്ഷികള്‍, ഇവയുടെ മാംസം, മുട്ട, കാഷ്ടം തുടങ്ങി പക്ഷികളുമായി ബന്ധപ്പെട്ട എല്ലാ വിധത്തിലുള്ള ഇറക്കുമതിയും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുകയാണെന്നാണ് ഉത്തരവ്.
Post Your Comments