ഭുവനേശ്വര്‍: വിദ്യാര്‍ത്ഥിനികളെ പീഡനത്തിനിരയാക്കിയ അധ്യാപകനെ സ്ത്രീകളെ കൈകാര്യം ചെയ്തു. ആളുകളുടെ മുന്നില്‍വെച്ച് കുട്ടികളുടെ രക്ഷിതാക്കള്‍ ചെരുപ്പൂരി അടിക്കുകയായിരുന്നു. ഒഡിഷയിലെ ബാരിപാഡയിലാണ് സംഭവം.
ഇനി ഞങ്ങളുടെ മക്കളെ തൊട്ടാല്‍..എന്നു പറഞ്ഞാണ് അധ്യാപകനെ മര്‍ദ്ദിച്ചത്. മൂന്ന് പെണ്‍കുട്ടികളെ ഇയാള്‍ ലൈംഗീക പീഡനത്തിനിരയാക്കിയിട്ടുണ്ട്. മരക്കാണ്ടി പ്രൈമറി സ്കൂളിലെ അധ്യാപകനാണ്. ദുര്‍ഗ ചരണ്‍ ഗിരി എന്ന അധ്യാപകനെയാണ് സ്ത്രീകള്‍ ചെരുപ്പൂരി അടിച്ചത്.
അധ്യാപകന്റെ രണ്ട് കൈകളും രണ്ട് സ്ത്രീകള്‍ പിടിച്ചുവെച്ച ശേഷമായിരുന്നു മര്‍ദ്ദനം. പോലീസ് സംഭവസ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ജനങ്ങള്‍ ഇയാളെ തല്ലുന്ന വീഡിയോ കാണാം…
Post Your Comments