NewsGulf

പൊതുമാപ്പിന്റെ നടപടികൾ തുടങ്ങി: ആദ്യ ദിനത്തിൽ തന്നെ ഔട്ട് പാസിനായി അപേക്ഷിച്ചത് 800 ഇന്ത്യക്കാർ

പൊതുമാപ്പിനെ തുടര്‍ന്ന് ഇന്ത്യയിലേക്കു മടങ്ങാന്‍ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ഒരു ദിവസത്തിനുള്ളിൽ എത്തിയത് 800 ഇന്ത്യക്കാർ. ഇതിൽ 15 പേർ മലയാളികളാണ്. രാവിലെ ആറു മുതല്‍ തന്നെ ഇന്ത്യന്‍ എംബസി പരിസരത്ത് തൊഴിലാളികൾ എത്തിയിരുന്നു. എട്ടരയോടെ രജിസ്‌ട്രേഷന്‍ കൗണ്ടറിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവേദ് ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകി.

ഔട്ട് പാസ് ആവശ്യമുളളവര്‍, ഒളിച്ചോടിയവര്‍, ഇഖാമ ഇല്ലാത്തവര്‍, വിസ കാലാവധി കഴിഞ്ഞവര്‍ തുടങ്ങി ഓരോ വിഭാഗമായി തിരിച്ചാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂർത്തിയാക്കുന്നത്. ഔട്ട് പാസിന് അപേക്ഷിച്ചിരിക്കുന്നവരിൽ അധികവും ഉത്തര്‍പ്രദേശില്‍ നിന്നുളള തൊഴിലാളികളാണ്. തെലുങ്കാനയില്‍ നിന്നുളളവരാണ് രണ്ടാം സ്ഥാനത്ത്. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഏപ്രില്‍ അഞ്ചിന് ഔട്ട്പാസ് വിതരണം ചെയ്യുമെന്ന് എംബസി അറിയിച്ചു.

shortlink

Post Your Comments


Back to top button