ന്യൂഡല്‍ഹി: പ്രസവാവധി ഇനി ആറുമാസം. വനിതാജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടി ആറുമാസം(26 ആഴ്ച) പ്രസവാവധി നിര്‍ബന്ധമാക്കിയുള്ള നിയമത്തിന് അംഗീകാരമായി. തിങ്കളാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് നിയമത്തിനു അംഗീകാരം നല്‍കിയത്. 55 വര്‍ഷം പഴക്കമുള്ള നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയാണ് ‘മാതൃത്വ ആനുകൂല്യ ബില്‍-2017’ പാസ്സായത്.
നിയമത്തിന്റെ ആനുകൂല്യം ലഭിക്കുക ആദ്യത്തെ രണ്ടു പ്രസവങ്ങള്‍ക്കാണ്. 50 വനിതാ ജീവനക്കാരോ അതിലധികമോ ഉള്ള സ്വകാര്യസ്ഥാപനങ്ങള്‍ക്ക് നിയമം ബാധകമാണ്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ കാലം പ്രസവാവധി നല്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. കാനഡ(50 ആഴ്ച), നോര്‍വേ(44 ആഴ്ച) എന്നീ രാജ്യങ്ങളാണ് ഒന്നുംരണ്ടും സ്ഥാനങ്ങളില്‍.
Post Your Comments