
കോട്ടയം: സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. പോലീസ് പ്രതികളെ നാടകീയമായി പിന്തുടർന്ന് കീഴടക്കി. സംഘത്തിൽ പെൺകുട്ടികളും.കുമളി ചെക്ക് പോസ്റ്റ് വഴി കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ കഞ്ചാവാണു പോലീസ് പിടികൂടിയത്.ആലപ്പുഴ സ്വദേശികളായ അനൂപ്, അഷ്‌റഫ്, ഷഫീഖ്, ജെസ്‌നി, കോഴിക്കോട് സ്വദേശി ഷീബ എന്നിവരാണ് പിടിയിലായത്. കോളേജിലും സ്‌കൂളിലും സ്ഥിരമായി കഞ്ചാവെത്തിക്കുന്നത് ഈ സംഘമാണെന്നാണ് പോലീസ് പറയുന്നത്.
പ്രമുഖ വിദ്യാർത്ഥി സംഘടനയിൽ പെട്ടവരാണ് ഇവരെന്നാണ് ആരോപണം.എന്നാൽ കൃത്യമായി വിവരങ്ങള്‍ ലഭിച്ചിട്ടില്ല. രഹസ്യ വിവരത്തെ തുടർന്ന് കാറില്‍ വരികയായിരുന്ന സംഘത്തെ കുമളി ചെക്ക് പോസ്റ്റില്‍ പോലീസ് കൈ കാണിച്ചെങ്കിലും ഇവര്‍ വണ്ടി നിര്‍ത്തിയിരുന്നില്ല.തുടര്‍ന്ന് പോലീസ് കാറിന് പിന്നാലെ പോകുകയും മുണ്ടക്കയം പരിസരത്ത് വെച്ച് കാര്‍ തടഞ്ഞ് നിര്‍ത്തിയ ശേഷം കാറിലുള്ളവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
https://www.facebook.com/ClearThinkers1/videos/358461651216112/
Post Your Comments