രാജസ്ഥാന്‍ : മുസ്ലിം സഹോദരങ്ങളുടെ നിസ്‌കാരം സൂര്യ നമസ്‌കാരത്തിനു തുല്യമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗയുമായി ബന്ധപ്പെട്ട് ലക്‌നൗവില്‍ നടന്ന പരിപാടയില്‍ സംസാരിക്കവെയാണ് യോഗയും നിസ്‌കാരവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നെന്ന് ആദിത്യനാഥ് പറഞ്ഞത്. ബാബാ രാംദേവും ചടങ്ങില്‍ അതിഥിയായിരുന്നു.
സൂര്യ നമസ്‌കാരത്തിലെ ആസനങ്ങള്‍, മുദ്രകള്‍, പ്രാണായാമ ക്രിയകള്‍ തുടങ്ങിയവ മുസ്ലിങ്ങളുടെ നിസ്‌കാരത്തിന് സമാനമാണ്. യോഗയില്‍ വിശ്വസിക്കുന്നവര്‍ക്ക് മതത്തിന്റേയോ ജാതിയുടെയോ പേരില്‍ രാജ്യത്തെ വിഭജിക്കാനാവില്ല. 2014ന് മുന്‍പ് യോഗ ദിനം ആചരിക്കുന്നതിനെപ്പറ്റി ആരെങ്കിലും പറഞ്ഞിരുന്നങ്കില്‍ അത് വര്‍ഗ്ഗീയതായി കണക്കാക്കുമായിരുന്നെന്നും ആദിത്യനാഥ് പറഞ്ഞു.
Post Your Comments