
ന്യൂഡല്‍ഹി: മുത്തലാക്ക് പ്രശ്നം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു. കേസിന്റെ വാദം മേയ് 11 മുതല്‍ കേള്‍ക്കും. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വ്യക്തി നിയമങ്ങള്‍ ഭരണഘടനയുടെ 13-ാം വകുപ്പിന്റെ പരിധിയില്‍ വരുമോ, മുത്തലാക്കും ബഹുഭാര്യത്വവും മറ്റും 25-ാം വകുപ്പിന്റെ സംരക്ഷണം ലഭിക്കുന്ന സംഗതികളാണോ, മതസ്വാതന്ത്ര്യം സംബന്ധിച്ച 25(1) വകുപ്പ് തുല്യതയ്ക്കും ജീവിക്കാനുള്ള അവകാശത്തിനുമുള്ള വകുപ്പുകള്‍ക്കും വിധേയമാണോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മുസ്ലിം വ്യക്തി നിയമബോര്ഡിന്റേയും മറ്റ് വിവിധ സംഘടനകളുടെയും ഹര്‍ജികളാണ് പരിഗണനയിലുള്ളത്.
Post Your Comments