ന്യൂഡല്‍ഹി: ബൈക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. അടുത്ത മാസം മുതല്‍ ബി.എസ് 3 വാഹനങ്ങള്‍ നിരോധിക്കാനുള്ള അന്തിമ തീരുമാനം വന്നതോടെ സ്റ്റോക്ക് വിറ്റഴിക്കാന്‍ വാഹനനിര്‍മാതാക്കള്‍ വന്‍തോതില്‍ വിലക്കിഴിവ് പ്രഖ്യാപിക്കുന്നു.
മാര്‍ച്ച് പകുതിയായപ്പോള്‍ തന്നെ ഇരുചക്ര വാഹനങ്ങള്‍ക്ക് വിവിധ കമ്പനികള്‍ 15 ശതമാനം വരെ വിലക്കുറവു പ്രഖ്യാപിച്ചിരുന്നു. ബി.എസ്3 വാഹനങ്ങള്‍ വില്‍ക്കുന്നതു സംബന്ധിച്ച നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നതിനാലാണിത്. എന്നാല്‍ കോടതി വിധി വന്നതോടെ രണ്ടു ദിവസത്തിനു ശേഷം ഇത്തരം വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. അതോടെയാണു വലിയ ഓഫറുകള്‍ നല്‍കി സ്റ്റോക്ക് വിറ്റഴിക്കാന്‍ ശ്രമം നടക്കുന്നത്.
ഹീറോ മോട്ടോര്‍കോര്‍പ്, ഹോണ്ട, സ്‌കൂട്ടര്‍ ഇന്ത്യ തുടങ്ങിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് 12,500 രൂപവരെ വിലക്കിഴിവുമായി രംഗത്തുള്ളത്. 6.71 ലക്ഷം ബി.എസ് 3 ഇരുചക്രവാഹനങ്ങളാണ് വിവിധ പ്ലാന്റുകളില്‍ കെട്ടിക്കിടക്കുന്നത്. ഈ സാഹചര്യത്തില്‍ വാഹനങ്ങള്‍ വിറ്റഴിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാലാണ് പുതിയ പദ്ധതി വാഹന നിര്‍മാതാക്കള്‍ അവതരിപ്പിച്ചത്.
Post Your Comments