അര്‍ജന്റീന നായകന്‍ ലയണല്‍മെസിക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയെ ചോദ്യം ചെയ്ത് അര്‍ജന്റീന ഫിഫയെ സമീപിക്കുന്നു. മെസിയുടെ വിലക്ക് വെട്ടിക്കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഫുട്‌ബോള്‍ അസോസിയേഷന്‍ ഫിഫയെ സമീപിക്കുന്നത്. അസോസിയേഷന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ക്ലൗഡിയോ ടാപിയ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
മെസിയുടെ വിലക്ക് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. എല്ലാ തീരുമാനവും ഒരു ദിവസം കൊണ്ട് എടുത്തത് വിചിത്രമാണ്. അപ്പീല്‍ നല്‍കാന്‍ പോലും സമയം തന്നില്ല. മെസിക്ക് വിലക്കേര്‍പ്പെടുത്തി എന്നതിനൊപ്പം പകരം മറ്റൊരു താരത്തെ തയ്യാറാക്കാന്‍ ആവശ്യമായ സമയം നല്‍കാതിരുന്നതും ഖേദജനകമാണെന്നും ദേശീയ ടീം പരിശീലകനും മുന്‍ അര്‍ജന്റീനന്‍ താരവുമായ എഡ്ഗാര്‍ഡോ ബൗസ പറഞ്ഞു. സസ്‌പെന്‍ഷന്‍ ലഘൂകരിക്കാന്‍ സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യും, ഫിഫയുടെ നടപടി അനീതിയാണ്.
ഇതുവരെ മെസിയില്ലാതെ കളിച്ച എട്ടുമത്സരങ്ങളില്‍ ഏഴിലും അര്‍ജന്റീന തോറ്റു. അര്‍ജന്റീനയുടെ അടുത്ത മത്സരം ഓഗസ്റ്റില്‍ ഉറുഗ്വെയ്‌ക്കെതിരെയാണ്. ഇനി നാലുയോഗ്യതാമത്സരങ്ങള്‍ കൂടി അര്‍ജന്റീനയ്ക്ക് അവശേഷിക്കുന്നുണ്ട്. വിലക്ക് വന്നതോടെ ഇതില്‍ മൂന്നിലും ക്യാപ്റ്റന്‍ മെസിക്ക് കളിക്കാനാകില്ലെന്നും എഡ്ഗാര്‍ഡോ ബൗസ കൂട്ടിച്ചേർത്തു.
Post Your Comments