NewsGulf

സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് ഇന്റര്‍വ്യൂ

തിരുവനന്തപുരം•സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാലയത്തിന്‍ കീഴില്‍ റിയാദില്‍ പ്രവര്‍ത്തിക്കുന്ന കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലില്‍ നിയമനത്തിനായി സ്‌പെഷ്യലിസ്റ്റ്, നോണ്‍ സ്‌പെഷ്യലിസ്റ്റ് വിഭാഗങ്ങളിലേക്ക് ഒ.ഡി.ഇ.പി.സി മുഖേന ഏപ്രില്‍ 11 മുതല്‍ 13 വരെ ഡല്‍ഹിയില്‍ ഇന്റര്‍വ്യൂ നടക്കും.

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍: ഐ.സി.യു/ എന്‍.ഐ.സി.യു/പി.ഐ.സി.യു, പീഡിയാട്രിക് സര്‍ജറി, വാസ്‌കുലാര്‍ ഗാസ്‌ട്രോഎന്ററോളജി , യൂറോളജി, അനസ്‌തേഷ്യ, കാര്‍ഡിയോളജി, ന്യൂറോളജി, ന്യൂറോ സര്‍ജറി, ഒബ്‌സ്റ്റെട്രിക് & ഗൈനക്കോളജി (സ്ത്രീകള്‍ മാത്രം) വിദ്യാഭ്യാസ യോഗ്യത: എം.ഡി/ഡി.എന്‍.ബി/ഡി.എം/എം.സി.എച്ച്. പ്രവൃത്തിപരിചയം: രണ്ട് വര്‍ഷം. പ്രായപരിധി: 52 വയസ്. സ്‌പെഷ്യലിസ്റ്റ് നോണ്‍ ഫിസിഷ്യന്‍: എക്കോടെക്, കാര്‍ഡിയോവാസ്‌കുലാര്‍ ടെക് (കാത് ടെക്), എലക്‌ട്രോ കാര്‍ഡിയോഗ്രാം ടെക്, റേഡിയോഗ്രാഫര്‍, എലക്ട്രോഫിസിയോളജി ടെക്. യോഗ്യത അതത് വിഷയങ്ങളില്‍ ഡിഗ്രിയും രണ്ട് വര്‍ഷം പ്രവൃത്തിപരിചയവും.

താത്പര്യമുളളവര്‍ വിശദമായ ബയോഡേറ്റ GCC@odepc.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ഏപ്രില്‍ അഞ്ചിനകം അപേക്ഷിക്കണം. വെബ്‌സൈറ്റ് www.odepc.kerala.gov.in. ഫോണ്‍: 0471 2329441

shortlink

Related Articles

Post Your Comments

Related Articles


Back to top button