KeralaNews

മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ് ബുക്ക് പോസ്റ്റ്- അധ്യാപകന് സസ്‌പെൻഷൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റ് മന്ത്രിമാരേയും വിമർശിച്ചു പോസ്റ്റിട്ട അദ്ധ്യാപകന് സസ്‌പെൻഷൻ.ഗവണ്‍മെന്റ് ഹൈസ്കൂള്‍ യു.പി എസ്  അദ്ധ്യാപകന്‍  ഷാജി ജോണിനാണ് സസ്‌പെൻഷൻ ലഭിച്ചത്.ഷാജു ജോണിന്റെ പ്രവൃത്തി 1960-ലെ കേരളസര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിന്റെ 60 -ആം റൂളിനെതിരെയാണെന്നും കടുത്ത അച്ചടക്ക ലംഘനമാണ് അദ്ധ്യാപകൻ നടത്തിയതെന്നുമാണ് കണ്ടെത്തിയത്.

വയനാട് ചെന്നലോട് സര്‍ക്കാര്‍ യു.പി സ്കൂള്‍ മുന്‍ അദ്ധ്യാപകനായിരുന്ന ഷാജി ജോണിനെതിരെ വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് റിപ്പോര്‍ട്ട് നൽകിയത്. ഇതിന്റെ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ആണ് ഷാജി ജോണിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ്  ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button