ഡൽഹി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെ വികലാംഗരുടെ ക്ഷേമത്തിന് യുണിവേഴ്‌സല്‍ തിരിച്ചറിയല്‍ കാര്‍ഡ് വരുന്നു. ഈ തിരിച്ചറിയല്‍ കാര്‍ഡ് അംഗവൈകല്യമുള്ളവര്‍ക്ക് അവരുടെ ക്ഷേമ പദ്ധതികളും, സേവനങ്ങളും പ്രപ്തമാക്കാന്‍ സഹായകമാകുമെന്ന് സാമൂഹീക നീതി-ശാക്തീകരണ വകുപ്പ് മന്ത്രി താവര്‍ചന്ദ് ഗെഹലോട്ട് പറഞ്ഞു. 2011 ലെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ 2.68 കോടി വികലാംഗരാണുള്ളത്. എന്നാല്‍ ഇവര്‍ക്ക് പ്രത്യേക വിധത്തലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഇതുവരെ നല്‍കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം ലോക്സഭയില്‍ അഭിപ്രായപ്പെട്ടു.
പുതിയ യൂണിവേഴ്‌സല്‍ തിരിച്ചറിയല്‍ കാര്‍ഡ് രാജ്യത്തുള്ള എല്ലാ വികലാംഗര്‍ക്കും വിതരണം ചെയ്യാന്‍ തീരുമാനം കൈകൊണ്ട് കഴിഞ്ഞെന്നും അംഗവൈകല്യമുളളവര്‍ക്ക് സര്‍ക്കാര്‍ നടപ്പാക്കുന്ന വ്യത്യസ്ത പദ്ധതികള്‍ പ്രയോജനപ്പെടുത്താന്‍ ഈ തിരിച്ചറിയല്‍ കാര്‍ഡ് സഹായകമാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അംഗീകാരമുള്ള യൂണിവേഴ്‌സല്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
Post Your Comments