ന്യൂഡല്‍ഹി: കോടതി മുറികളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഉത്തരവ്. സുപ്രീംകോടതിയുടേതാണ് സുപ്രധാനമായ തീരുമാനം. ഓരോ സംസ്ഥാനത്തെയും രണ്ട് ജില്ലാ കോടതികളില്‍ വീതം ക്യാമറകള്‍ സ്ഥാപിക്കാനാണ് ഹൈക്കോടതികള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കോടതി നടപടികള്‍ ക്യാമറയില്‍ പകര്‍ത്താന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയമകാര്യ മന്ത്രാലയം നേരത്തെ സുപ്രീംകോടതിക്കു നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, അന്ന് അനുകൂലമായ നിലപാട് കോടതി സ്വീകരിച്ചില്ല.
പരീക്ഷണാര്‍ഥമാണ് നടപടിയെന്നും പദ്ധതി വിജയകരമായാല്‍ മുഴുവന്‍ കോടതികളിലേക്കും ഇത് വ്യാപിപ്പിക്കാന്‍ കഴിയുമെന്നും കോടതി നിര്‍ദേശത്തിലുണ്ട്. എന്നാല്‍, ഓഡിയോ പകര്‍ത്താന്‍ അനുവാദമില്ല. വീഡിയോ മാത്രമായിരിക്കും റെക്കോര്‍ഡ് ചെയ്യപ്പെടുക.
Post Your Comments