KeralaNews

ക്രൈസ്തവ സമൂഹത്തില്‍ കാതലായ മാറ്റങ്ങള്‍ : മാറ്റങ്ങള്‍ ഏതെല്ലാമെന്ന് സംബന്ധിച്ച് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനത്തില്‍ പരാമര്‍ശം

തിരുവനന്തപുരം: ക്രൈസ്തവ സമൂഹത്തില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി. ഈ മാറ്റങ്ങള്‍ ഏതെല്ലാമെന്ന് സംബന്ധിച്ച് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനത്തില്‍ പറയുന്നു. പെസഹാ ആചരണത്തോട് അനുബന്ധിച്ചുളള കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ പുരുഷന്മാരെയും ആണ്‍കുട്ടികളെയും മാത്രമേ പരിഗണിക്കാവൂ എന്ന് ചൂണ്ടിക്കാട്ടിയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് ഇടയലേഖനം പുറത്തിറക്കിയത്.. സ്ത്രീകളുടെ കാല്‍ കഴുകേണ്ടെന്നാണ് സീറോ മലബാര്‍ സഭ സിനഡ് തീരുമാനം.
കാല്‍ കഴുകല്‍ ശശ്രൂഷയില്‍ സ്ത്രീകള്‍ക്കും പങ്കാളിത്തം നല്‍കണമെന്നുള്ള നിര്‍ദേശം ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മുന്നോട്ടുവെച്ചത്. ആഗോള കത്തോലിക്ക സഭയില്‍ 2000 വര്‍ഷത്തോളമായി നിലനിന്ന പാരമ്പര്യങ്ങളെ മാറ്റിക്കൊണ്ടുള്ളതായിരുന്നു നിര്‍ദേശം. ഇതുപ്രകാരം കാല്‍ കഴുകലിന് സ്ത്രീകളെ കൂടി പരിഗണിക്കണമെന്ന് കാട്ടി വത്തിക്കാന്‍ നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, സിറോ മലബാര്‍ സഭ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ ചേര്‍ന്ന സിനഡ് മാര്‍മാപ്പയുടെയും കര്‍ദ്ദിനാള്‍ സംഘത്തിന്റെയും നിര്‍ദേശം തള്ളുകയായിരുന്നു.
മാര്‍പാപ്പയുടെ നിര്‍ദ്ദേശം കേരളത്തിലെ ലത്തീന്‍ ലിറ്റര്‍ജി പിന്തുടരുന്ന പള്ളികളിലും ആചരിച്ചു. എന്നാല്‍ കേരളത്തിലെ പൗരസ്ത്യ കത്തോലിക്കാ സഭകളായ സീറോ മലബാര്‍ സഭയിലും സീറോ മലങ്കര സഭയിലും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സഭ സിനഡുകളാണെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. സീറോ മലബാര്‍ ലിറ്റര്‍ജി പിന്തുടരുന്ന എല്ലാ സ്ഥലങ്ങളിലും സിനഡിന്റെ ഈ നിയമം ബാധകമായിരിക്കുമെന്നും ഇടയലേഖനത്തില്‍ പറയുന്നു.

shortlink

Post Your Comments


Back to top button