NewsIndia

മാധ്യമ വാർത്തകളുടെ നിയന്ത്രണത്തിന് നിയമസഭാ സമിതി വരുന്നു

ബെംഗളൂരു: മാധ്യമ വാർത്തകളുടെ നിയന്ത്രണത്തിന് നിയമസഭാ സമിതി വരുന്നു. കർണ്ണാടക നിയമസഭയാണ് പുതിയ നിയന്ത്രം ഏർപ്പെടുത്തുന്നത്. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വൈകാരികമായി വാര്‍ത്തകള്‍ നല്‍കുന്നതിനാണ് കര്‍ണാടകത്തില്‍ നിയന്ത്രണം വരുന്നത്. മന്ത്രി രമേശ് കുമാറിന്റെ അധ്യക്ഷതയില്‍ 14 അംഗ കമ്മിറ്റിയാണ് മാധ്യമവാര്‍ത്തകള്‍ പരിശോധിക്കാന്‍ രൂപവത്കരിച്ചത്. പത്രങ്ങളിലെ വാര്‍ത്തകളും പരിശോധിക്കും. വര്‍ത്തകള്‍ നല്‍കുന്ന രീതിയും ഇതുണ്ടാക്കുന്ന പ്രതികരണവും പരിശോധിക്കും.

പ്രേക്ഷക പ്രീതിക്കായി തെറ്റായ രീതിയില്‍ വാര്‍ത്ത നല്‍കുന്നത് നിയന്ത്രിക്കാന്‍ നിയമസഭാസമിതി രൂപവത്കരിക്കുമെന്ന് സ്​പീക്കര്‍ കെ.ജി. കോളിവാദ് കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചിരുന്നു. കുറ്റകൃത്യങ്ങളും കുടുംബ തര്‍ക്കങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങള്‍ ആഘോഷിക്കുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ലെന്നും റേറ്റിങ്ങിനുവേണ്ടി സംഭവങ്ങളെ വൈകാരികമായി ചിത്രീകരിക്കുന്നത് തടയണമെന്നും ജനപ്രതിനിധികള്‍ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.

എല്ലാ പാര്‍ട്ടിപ്രതിനിധികളും സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ചിരുന്നു. ചില വാര്‍ത്താചാനലുകള്‍ സ്വഭാവഹത്യ ചെയ്യുന്ന തരത്തിലാണ് വാര്‍ത്ത നല്‍കുന്നതെന്നാണ് അംഗങ്ങളുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button