നിയമവിരുദ്ധമായി അശ്ലീലം സംപ്രേക്ഷണം ചെയ്തെന്നാരോപിച്ച് മലയാളം ചാനലിനെതിരെ നാഷണല്‍ യൂത്ത് കോണ്‍ഗ്രസ് (എന്‍.വൈ.സി) തിരുവനന്തപുരം സൈബര്‍ പോലീസ് സ്റ്റേഷന് പരാതി നല്‍കി. എന്‍.വൈ.സി അധ്യക്ഷന്‍ അഡ്വ മുജീബ് റഹ്മാനാണ് ഇലക്ട്രോണിക് മാധ്യമ ദുരുപയോഗം ചെയ്തുവെന്നും കുട്ടികള്‍ അടക്കമുള്ളവരിലേക്ക് അശ്ലീലം പ്രചരിപ്പിച്ചുവെന്നും കാട്ടി പരാതി നല്‍കിയിരിക്കുന്നത്.
അശ്ലീലം പ്രദര്‍ശിപ്പിച്ചുവെന്ന് പറയുന്ന ചാനലിന്റെ ചെയര്‍മാന്‍ സാജന്‍ വര്‍ഗ്ഗീസ്, സി.ഇ.ഒ അജിത് കുമാര്‍, ന്യൂസ് എഡിറ്റര്‍ എസ്. വി പ്രദീപ് എന്നിവര്‍ അടക്കം 9 പേര്‍ക്ക് നേരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
രാജി വച്ച മന്ത്രി ശശീന്ദ്രന്റേതെന്ന പേരില്‍ ചാനല്‍ സംപ്രേക്ഷണം ചെയ്ത ശബ്ദരേഖ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ഇത് കുട്ടികള്‍ അടക്കം നിരവധി പേര്‍ കാണാന്‍ കാരണമാകുകയും ചെയ്തുവെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ഫോണ്‍ ചോര്‍ത്തി അത് ചാനലില്‍ സംപ്രേക്ഷണം ചെയ്ത പ്രവര്‍ത്തി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്നും സംഭാഷണം സൈബര്‍ പോണോഗ്രഫിയുടെ പരിധിയില്‍ വരുന്നതാണെന്നും മുജീബ് റഹ്മാന്‍ പരാതിയില്‍ പറയുന്നു.
Post Your Comments