FootballNewsInternationalSports

മെസി ഇല്ലാത്ത അര്‍ജന്റീനയ്ക്ക് ദയനീയ തോൽവി

ലാപാസ്: സൂപ്പര്‍താരം ലയണേല്‍ മെസിക്ക് നാലു മത്സരങ്ങളില്‍ ഫിഫ വിലക്ക് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കൂനിന്മേല്‍ കുരുവായി അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കനത്ത തിരിച്ചടിയും. ലാറ്റിനമേരിക്കന്‍ ടീമുകളിലെ ഏറ്റവും ദുര്‍ബ്ബലരെന്ന് പേരുള്ള ബൊളീവിയയോട് ഏകപക്ഷീയമായ രണ്ടു ഗോളിന് മുന്‍ ചാമ്പ്യന്മാര്‍ തോല്‍വി ഏറ്റുവാങ്ങി. ലാ പാസില്‍ നടന്ന മത്സരത്തില്‍ കിട്ടിയ ഈ അപ്രതീക്ഷിത തിരിച്ചടിയാണ് അര്‍ജന്റീനയുടെ മോഹങ്ങളില്‍ പോറല്‍ വീഴ്ത്തിയത്.

അപമര്യാദയായി പെരുമാറിയതിന്‍റെ പേരിൽ സൂപ്പർതാരം ലയണൽ മെസ്സിയെ നാല് മത്സരങ്ങളിൽ നിന്നും വിലക്കിയ ശേഷമുളള ആദ്യമത്സരത്തിലാണ് അർജന്‍റീനയ്ക്ക് ദയനീയ തോൽവി.തോൽവിയോടെ സൗത്ത് അമേരിക്കൻ ഗ്രൂപ്പിൽ അർജന്‍റീന നാലാമതായി. ഗ്രൂപ്പിൽ കൊളംബിയയും ഉറുഗ്വേയും അർജന്‍റീനയ്ക്ക് മുകളിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button