ഇറ്റലി: ആര്‍ത്തവ ദിനത്തില്‍ സ്ത്രീകള്‍ക്ക് അവധി നല്‍കാന്‍ ഇറ്റാലിയന്‍ പാര്‍ലമെന്റ്. തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് ഈ ദിവസം അവധി നല്‍കണമെന്ന നിയമം ഇതാദ്യമായാണ്. യൂറോപ്പില്‍ സര്‍ക്കാരാണ് ഇങ്ങനെയൊരു കാര്യം അവതരിപ്പിച്ചത്.
മാസത്തില്‍ മൂന്ന് ദിവസം അവധി ലഭിക്കും. പുതിയ നിയമപ്രകാരം സ്ത്രീകള്‍ക്ക് മറ്റ് പൊതു അവധികളോടൊപ്പം ആര്‍ത്തവത്തിനുള്ള അവധിയും നല്‍കാന്‍ ഇറ്റലിയിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം ഇതിനോടകം നല്‍കികഴിഞ്ഞു. എന്നാല്‍, ഇത് സ്ത്രീകളോടുള്ള കമ്പനിയുടെ സമീപനം മാറാന്‍ കാരണമാകുമെന്ന് ചിലര്‍ പറയുന്നു.
കൂടുതല്‍ പുരുഷന്മാരെ ജോലിക്കെടുക്കാന്‍ അവര്‍ തയ്യാറാകും. ഇത് സ്ത്രീകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാകുമെന്നും ചിലര്‍ പറയുന്നു. എന്നാല്‍ ആര്‍ത്തവത്തെ അംഗീകരിച്ചതിലൂടെയും സ്ത്രീകള്‍ക്ക് അവധി നല്‍കുന്നതിലൂടെയും വലിയൊരു സാമൂഹിക മുന്നേറ്റത്തിനാണ് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നതെന്നും വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പ്രതികരിച്ചു.
Post Your Comments