തിരുവനന്തപുരം : അശ്ലീല ഫോണ്‍ സംഭാഷണത്തില്‍ കുരുങ്ങി എ.കെ. ശശീന്ദ്രന് മന്ത്രിസ്ഥാനം രാജവയ്‌ക്കേണ്ടി വന്ന സംഭവത്തില്‍ ആദ്യ പരാതി. സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി ഗൂഢാലോചന ഉണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പട്ടം ശശിധരനാണ് ഡി.ജി.പിക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും ഇന്നു രാവിലെ പരാതി നല്‍കിയത്. സംഭവം സംബന്ധിച്ച് പൊതുജനങ്ങളില്‍ സംശയമുണ്ടെന്നും അത് ദുരീകരിക്കാന്‍ അടിയന്തര അന്വേഷണം നടത്തണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ ഇതുസംബന്ധിച്ച് പരാതിയൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. പരാതി ലഭിച്ചതോടെ പൊലീസിന് ഇതേക്കുറിച്ച് അന്വേഷിക്കേണ്ടി വരും. ശശീന്ദ്രനെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സംഭവത്തെപ്പറ്റി ആരെങ്കിലും പരാതി നല്‍കിയാല്‍ അന്വേഷിക്കാമെന്നാണ് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിരുന്നത്.
Post Your Comments