NewsIndia

കൊക്കകോള കുടിയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ് : കൊക്കോകോള കാനില്‍ മനുഷ്യവിസര്‍ജ്യം കണ്ടെത്തി

കൊക്കകോള കുടിയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ് … കൊക്കോകോള കാനില്‍ മനുഷ്യവിസര്‍ജ്യം കണ്ടെത്തി. വടക്കന്‍ അയര്‍ലണ്ടിലെ കൊക്കോകോള ഫാക്ടറികളിലെ കാനുകളിലാണ് മനുഷ്യ വിസര്‍ജ്യം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഫാക്ടറി താല്‍ക്കാലികമായി അടച്ചു. കൊക്കോകോളയുടെ പരാതിയില്‍ ഐറിഷ് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്ലാന്റിലെ മെഷീനുകളില്‍ മനുഷ്യവിസര്‍ജനം അടിഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. മലിനമാക്കപ്പെട്ട എല്ലാ കാനുകളും തടഞ്ഞു വച്ചിട്ടുണ്ടെന്ന് കൊക്കോകോള അധികൃതര്‍ വ്യക്തമാക്കി.

മലിനമാക്കപ്പെട്ട കാനുകളില്‍ ഒന്നു പോലും വിപണിയില്‍ എത്തിയിട്ടില്ലെന്നും കൊക്കോകോള വ്യക്തമാക്കി.
മെഷീനിലും കാനിലും മാലിന്യം കലര്‍ന്നിട്ടുണ്ടെന്ന വിവരം രാത്ര ഷിഫ്റ്റിലെ ജോലിക്കാരാണ് ആദ്യം മനസിലാക്കുന്നത്.
ഉല്‍പ്പാദനത്തിനായി തയ്യാറാക്കി വച്ചിരുന്ന കാനിലാണ് മനുഷ്യ വിസര്‍ജ്യം കണ്ടെത്തിയത്. സാധാരണയായി യു.കെയില്‍ നിന്നുമാണ് കാനുകള്‍ എത്തിയിരുന്നത്. എന്നാല്‍ ഇത്തവണ ജര്‍മ്മനിയില്‍ നിന്നുമാണ് കാന്‍ എത്തിയത്.

shortlink

Post Your Comments


Back to top button