ന്യൂഡല്‍ഹി•അശ്ലീല ഉള്ളടക്കം നിറഞ്ഞ 3000 ത്തോളം വെബ്സൈറ്റുകളും യു.ആര്‍.എല്ലുകളും ബ്ലോക്ക് ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.
കൂടുതലും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഉള്ള വെബ്‌സൈറ്റുകള്‍ ആണെന്നും ഇവ ഇന്ത്യയ്ക്ക് പുറത്താണ് ഹോസ്റ്റ് ചെയ്തിരിക്കുന്നതെന്നും ലോക്സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ വിവര സാങ്കേതിക വിദ്യാ മന്ത്രാലയം വ്യക്തമാക്കി.
ഓണ്‍ലൈന്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍, പ്രത്യേകിച്ചും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സൈബര്‍ ക്രൈം പ്രിവന്‍ഷന്‍ എഗൈന്‍സ്റ്റ് വുമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ എന്ന പേരില്‍ പ്രത്യേക സംവിധാനത്തിന് ആഭ്യന്തര മന്ത്രലയാളം രൂപം നല്‍കുന്നുണ്ടെന്നും വിവര സാങ്കേതിക വിദ്യാ മന്ത്രാലയം അറിയിച്ചു.
പെഡോഫൈലുകളും ലൈംഗിക കുറ്റവാളികളും സ്ത്രീകളേയും കുട്ടികളേയും ഉപദ്രവിക്കുന്നതിന് സോഷ്യല്‍ മീഡിയ എത്രത്തോളം ഉപയോഗിക്കുന്നുവെന്നത് സംബന്ധിച്ച് പഠനമെന്നും നടത്തിയിട്ടില്ല. ഇന്റര്‍പോള്‍ സി.ബി.ഐയ്ക്ക് നല്‍കുന്ന അശ്ലീല ഉള്ളടക്കം നിറഞ്ഞ സൈറ്റുകളുടെ പട്ടികയുടെ അടിസ്ഥാനത്തില്‍ ഇത്തരം വെബ്‌സൈറ്റുകള്‍ സര്‍ക്കാര്‍ ആനുകാലികമായി ബ്ലോക്ക് ചെയ്യാറുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
Post Your Comments