ന്യൂഡൽഹി: ഈ സാമ്പത്തികവർഷം എയർഇന്ത്യ 300 കോടി രൂപ പ്രവർത്തനലാഭം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രം വ്യക്തമാക്കി. കമ്പനിയെ സ്വകാര്യവൽക്കരിക്കാനോ സർക്കാരിന്റെ ഓഹരി വിറ്റഴിക്കാനോ നീക്കമില്ലെന്നും പ്രവർത്തനത്തിലും ധനകാര്യമാനേജ്‌മെന്റിലുമുള്ള മികവിലൂടെയും നഷ്ടം കുറച്ചുകൊണ്ടുവരാൻ കഴിയുമെന്നും വ്യോമയാന സഹമന്ത്രി രാജ്യസഭയിൽ അറിയിച്ചു.
ഈ വർഷം 300 കോടി രൂപ പ്രവർത്തനലാഭം നേടുമ്പോൾ സഞ്ചിത നഷ്ടം 3643 കോടി രൂപയായിരിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.
Post Your Comments