ന്യൂഡല്‍ഹി : ആധാറിനായി ശേഖരിച്ച എം.എസ്. ധോനിയുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തായി. ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്ന ഏജന്‍സി വഴിയാണ് ധോനിയുടെ വിവരങ്ങള്‍ പുറത്തായത്. ധോനിയും കുടുംബവും നല്‍കിയ വിവരങ്ങള്‍ ആധാര്‍ ഏജന്‍സി ട്വീറ്റ് ചെയ്തിരുന്നു. ഇതവര്‍ മന്ത്രിക്ക് ടാഗ് ചെയ്യുകയും ചെയ്തു. ധോനിയുടെ ചിത്രങ്ങളും ആധാര്‍ വെബ്‌സൈറ്റിലെ വിവരങ്ങളുടെ ചിത്രങ്ങളും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ പിന്നീട് നീക്കം ചെയ്യപ്പെട്ടു.
വിഷയം ധോനിയുടെ ഭാര്യ സാക്ഷി ധോനി ട്വിറ്ററില്‍ കൂടി കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ധോനി ആധാറിന്റെ ഭാഗമാകുന്നതിന്റെ ചിത്രം രവിശങ്കര്‍ പ്രസാദ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ‘ഇനി എന്തെങ്കിലും സ്വകാര്യത ബാക്കിയുണ്ടോ?’ എന്ന ചോദ്യവുമായി സാക്ഷി രംഗത്തെത്തിയത്. ആധാറിനായി നല്‍കിയ വിവരങ്ങള്‍ ചോര്‍ന്നുവെന്നും സാക്ഷി ആരോപിച്ചു.
എന്നാല്‍ സാക്ഷിയുടെ ട്വീറ്റിനെ തുടര്‍ന്ന് ആശയകുഴപ്പത്തിലായ മന്ത്രി തന്റെ ട്വിറ്ററില്‍ സ്വകാര്യത ലംഘിക്കുന്നതൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി. അതിന് മറുപടിയായി തങ്ങള്‍ നല്‍കിയ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് സാക്ഷി ട്വീറ്റ് ചെയ്തു. ഇതേ തുടര്‍ന്ന് പ്രശ്‌നം തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി പറഞ്ഞ മന്ത്രി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വ്യക്തമാക്കി.
Post Your Comments