ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിന് പിന്നാലെ ഝാര്‍ഖണ്ഡിലും അനധീകൃത അറവുശാലകള്‍ക്ക് പൂട്ടുവീണു. ഇതോടെ നാല് സംസ്ഥാനങ്ങളിലാണ് അറവുശാലകള്‍ക്ക് പൂട്ടുവീഴുന്നതായി റിപ്പോര്‍ട്ടുള്ളത്. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഉത്തരാഘണ്ട്, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങളാണ് മാംസവില്‍പനയ്ക്ക് വിലക്ക് വരാന്‍ തുടങ്ങുന്നത്. ഇതിന്റെ ഭാഗമായി ഹരിദ്വാറിലെ മൂന്ന് കടകളും റായ്പൂരിലെ 11 കടകളും പൂട്ടുവീണിരുന്നു.
4,000 അനധീകൃത കടകളാണ് രാജസ്ഥാനിലെ ജെയ്പൂരില്‍ അടച്ചുപൂട്ടുവാന്‍ പോകുന്നത്. എന്നാല്‍ ഇതില്‍ 950 എണ്ണവും നിയമാനുസൃതമാണെന്ന് പ്രവര്‍ത്തിക്കുന്നത് എന്നാണ് മാംസവില്‍പനക്കാര്‍ അവകാശവാദം ഉന്നയിക്കുന്നത്. മാര്‍ച്ച് 31ന് മുന്‍പാകെ ഇവയ്ക്ക് നിരോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹരിദ്വാറില്‍ ആറുകടകള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നു. ബാക്കിയുള്ള മൂന്ന് കടകളാണ് പൂട്ടിയത്. ലൈസന്‍സ് ഇല്ലാത്ത മാംസവില്പനശാലകള്‍ക്ക് നല്ല കടുത്ത നടപടിയായിരിക്കും വരികയെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് നിന്നും ഗോമാംസം വില്‍ക്കുന്നത് പൂര്‍ണമായും നിരോധിക്കണമെന്ന ആവിശ്യവുമായി എസ്പി നേതാവ് അസം ഖാന്‍ കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു.
Post Your Comments