വാഷിംഗ്ടൺ; മൂന്ന് രാജ്യങ്ങളിലെ നാവികസേനകൾ ത്രിരാഷ്ട്ര സഹകരണം മെച്ചപ്പെടുത്താനൊരുങ്ങുന്നു. യുഎസ്, യുകെ, ഫ്രാൻസ് ത്രിരാഷ്ട്ര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനൊരുങ്ങുന്നത്. ഇതിന്റെ ആദ്യ നടപടിയായി യുഎസ് നാവികസേനാ തലവൻ അഡ്മിറൽ ജോൺ റിച്ചാഡ്സൺ, യുകെ നാവിസേനാ മേധാവി അഡ്മിറൽ സർ ഫിലിപ്പ് ജോൺസ്, ഫ്രഞ്ച് നാവികതലവൻ അഡ്മിറൽ ക്രിസ്റ്റഫ് പ്രസൂക് എന്നിവർ തമ്മില്‍ കൂടിക്കാഴ്ച നടത്തി.
മൂന്നു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നു മൂവരും സംയുക്തമായി പുറത്തിറക്കിയ വാർത്താ കുറിപ്പിലൂടെയാണ് അറിയിച്ചത്. “ഇത് മൂന്നു രാജ്യങ്ങളുടെ കാര്യം മാത്രമല്ല, സമാധാനവും, സുരക്ഷയും ആഗ്രഹിക്കുന്ന ആർക്കും തങ്ങളോടൊപ്പം ചേരാമെന്നും” വാർത്താക്കുറിപ്പിലൂടെ അറിയിക്കുന്നു. മൂന്നു രാജ്യങ്ങളിലെയും വിവിധ രംഗങ്ങളിലെ സഹകരണം ഊഷ്മളമാക്കുന്നതിനുള്ള നടപടികൾ നയതന്ത്ര പ്രതിനിധികളുടെ സാന്നിധ്യത്തിൽ അടിയന്തിരമായി ചർച്ച ചെയ്യുമെന്നും ചില വൃത്തങ്ങൾ സൂചനകൾ നൽകി
Post Your Comments