ഷാര്‍ജ•ഷാര്‍ജയിലെ പ്രധാന റോഡായ ഷെയ്ഖ് റാഷിദ് ബിന്‍ സഖര്‍ അല്‍ ഖ്വസ്മി റോഡ് 20 ദിവസത്തേക്ക് അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.
അല്‍-അബറിനും ദസ്മാനും മദ്ധ്യേ 1.4 മില്യണ്‍ ദിര്‍ഹത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് നടപടിയെന്ന് ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്.ആര്.ടി.എ) അറിയിച്ചു.
റോഡ് അടച്ചിടുന്ന സമയത്ത് വാഹനം ഓടിക്കുന്നവന് പകരമുള്ള വഴിയിലൂടെ പോകണമെന്നും എസ്.ആര്.ടി.എ അഭ്യര്‍ഥിച്ചു.
അറ്റകുറ്റപ്പണികളുടെ ആദ്യഘട്ടം ദസ്മാന്‍ പ്രദേശത്ത് നിന്നാണ് ആരംഭിക്കുന്നത്. കള്‍ച്ചറല്‍ റൗണ്ട് എബൌട്ട് മുതല്‍ ഷെയ്ഖ് റാഷിദ് ബിന്‍ സഖര്‍ അല്‍ ഖ്വസ്മി ഇന്റര്സെക്ഷന് വരെയുള്ള വാഹനയാത്രികരെ ഇത് ബാധിക്കും.
ദിവസവും രാത്രി 11 മുതല്‍ രാവിലെ 6 വരെ ആറുമണിക്കൂര്‍ നേരമാകും റോഡ് പണി നടക്കുക.
രണ്ടാംഘട്ട ജോലികള്‍ എതിര്‍ദിശയില്‍ അല്‍ അബറില് നിന്നും ഏപ്രില്‍ 7 മുതല്‍ 16 വരെ നടക്കും. റാഷിദ് ബിന്‍ സഖര്‍ അല്‍ ഖ്വസ്മി ഇന്റര്സെക്ഷന് മുതല്‍ കള്‍ച്ചറല്‍ റൗണ്ട് എബൌട്ട് വരെയുള്ള യാത്രക്കാരെ ഇത് ബാധിക്കും.
ഏപ്രില്‍ 7 മുതല്‍ 16 രാത്രി 11 മുതല്‍ രാവിലെ 6 വരെയാകും ഇതുവഴിയുള്ള ഗതാഗതം നിരോധിക്കുക.
റോഡ് പണിയെക്കുറിച്ചുള്ള പരാതികളും നിര്‍ദ്ദേശങ്ങളും എസ്.ആര്.ടി.എയെ 600 525252 എന്ന നമ്പരില്‍ അറിയിക്കാമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments