ന്യൂഡല്‍ഹി: ജീവനക്കാരനെ ചെരിപ്പൂരി അടിച്ച ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദിന് കാര്യത്തില്‍ എയര്‍ ഇന്ത്യ കടുത്ത നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. രവീന്ദ്ര ഗെയ്ക്വാദിന് എയര്‍ഇന്ത്യ വീണ്ടും ടിക്കറ്റ് നിഷേധിച്ചു. ഇന്ന് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കാണ് എയര്‍ഇന്ത്യ അനുമതി നിഷേധിച്ചത്.
മലയാളിയായ എയര്‍ഇന്ത്യാ ഉദ്യോഗസ്ഥന്‍ ആര്‍.സുകുമാറിനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് ഗെയ്ക്വാദിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. വിമാനകമ്പനികള്‍ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഗെയ്ക്വാദ് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് വെള്ളിയാഴ്ച മടങ്ങിയത് തീവണ്ടിയിലാണ്.
ഗെയ്ക് വാദിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ശിവസേന എംപിമാര്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു.
വിലക്ക് നീക്കണമെന്നും ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പട്ട് അംഗങ്ങള്‍ ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി.എന്നാല്‍ നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന് വ്യോമയാനമന്ത്രി അശോക് ഗജപതി രാജു മറുപടി നല്‍കി.
വിമാനത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ നടപടിയെടുക്കാനുള്ള അധികാരം വ്യാമയാന ഡയറക്ടര്‍ ജനറലിനാണെന്നും മന്ത്രി സഭയില്‍ മറുപടി നല്‍കി.
ഈ മാസം 23നാണ് ബിസിനസ് ക്ലാസിനു പകരം എക്കണോമി ക്ലാസില്‍ ഇരുത്തിയതിന് ഗെയ്ക്വാദ് എയര്‍ഇന്ത്യ ഡെപ്യൂട്ടി മാനേജരെ ചെരിപ്പൂരി അടിച്ചത്. തുടര്‍ന്ന് എംപിക്കെതിരെ വധശ്രമത്തിന്
കേസെടുത്തിരുന്നു.
Post Your Comments