KeralaNews

എ കെ ശശീന്ദ്രന്റെ ഫോൺ വിവാദം; ഹണിട്രാപ്പ് മാധ്യമ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമെന്ന് ശശികുമാര്‍

ചെന്നൈ: മുന്‍മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോണ്‍ സെക്‌സ് വോയ്‌സ് ക്ലിപ് പുറത്തുവിട്ട ചാനലിനെതിരെ രൂക്ഷവിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ രംഗത്ത്. രാഷ്ട്രീയാധികാരത്തെ പരിശോധിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നതിലൂടെ രാഷ്ട്രീയാധികാരത്തെ തന്നെ ചോദ്യം ചെയ്യലാണ് മാധ്യമധര്‍മ്മം എന്നതില്‍ സംശയമില്ല. പക്ഷെ ഒരു കഥ മെനഞ്ഞുണ്ടാക്കുകയും ഒരു വ്യക്തിയെ ഹണി ട്രാപ്പ് ഒരുക്കി സാമൂഹികമായും രാഷ്ട്രീയപരമായും തകര്‍ക്കുന്നത് അംഗീകരിക്കാനാകില്ല. മാധ്യമങ്ങള്‍ക്കുള്ള സാമൂഹിക അംഗീകാരത്തെ ഇത്തരം ഇടപെടലുകള്‍ ഉയര്‍ത്തുകയുമില്ലെന്ന് ശശികുമാര്‍ പ്രതികരിച്ചു.

സെക്‌സ് ചാറ്റ് ഫോണ്‍ കോളിനെപ്പറ്റിയുള്ള അവസാനവാക്ക് ചാനല്‍ പറയുന്നതാണ്. ഈ ഫോണ്‍ കോള്‍ ഏത് സാഹചര്യത്തിലാണ് ഉണ്ടായത് എന്നൊന്നും ചാനല്‍ വ്യക്തമാക്കുന്നില്ല. ഫോണ്‍ സംഭാഷണത്തിന്റെ എഡിറ്റ് ചെയ്ത ഭാഗമാണ് പുറത്തുവിട്ടത്. മന്ത്രി പറയുന്നത് മാത്രം പുറത്തുവിടുന്നത് നൈതികതക്ക് വിരുദ്ധവും പുരുഷകേന്ദ്രീകൃത മാധ്യമപ്രവര്‍ത്തനത്തിന് ഉദാഹരണവുമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ സംഭാഷണത്തിന് ഫോണ്‍ സംഭാഷണത്തിന്റെ മറുതലയ്ക്കല്‍ ഉള്ളയാള്‍ക്ക് സമ്മതമുണ്ടോ എന്ന കാര്യം പോലും അപ്രസക്തമാക്കിയാണ് വോയ്‌സ് ക്ലിപ് പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോള്‍ എവിടെയാണ് മന്ത്രിക്കെതിരെ പരാതി? ആരാണ് പരാതിക്കാരി? ഇങ്ങനെയാണെങ്കില്‍ ഒരാളുടെ കിടപ്പുമുറിയിലെ ഒളിക്യാമറയില്‍ പതിയുന്ന സ്വയംഭോഗ ദൃശ്യങ്ങള്‍ക്ക് പോലും ഒരാളുടെ സാമൂഹ്യ അന്തസ്സിനെ തകര്‍ക്കാന്‍ കഴിയും എന്നും ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ അവ്യക്തത തുടരുന്നത് കോള്‍ റെക്കോര്‍ഡ് ചെയ്തത് ആരാണെന്ന കാര്യത്തിലാണ്. ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ടും ഗവണ്മെന്റ് അന്വേഷണം ശക്തമാക്കണമെന്നും ശശികുമാര്‍ പറഞ്ഞു. വാര്‍ത്ത കണ്ടുകൊണ്ടിരിക്കുന്ന കുട്ടികളിലേക്ക് അവരുടെ അനുവാദമോ അറിവോ ഇല്ലാതെ ഫോണ്‍ സെക്‌സ് സംഭാഷണം കടന്നുചെല്ലുന്നത് ഒരു മാധ്യമം നടത്തുന്ന അവകാശ ലംഘനമാണെന്നും ഇത് ന്യൂസ് പോണോഗ്രഫിയല്ലേയെന്നും ശശികുമാര്‍ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button