ചെന്നൈ : പൊലീസികാരില്‍ നിന്നുള്ള പീഡനം സഹിക്കാനാവാതെ വീട്ടമ്മ തീ കൊളുത്തി മരിച്ചു.പത്മാവതി ആണ് മരിച്ചത്.ആര്‍.കെ നഗറില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിരോധ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഇവരുടെ ഭര്‍ത്താവിനെയും മകനെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് പലതവണ വീട്ടിലെത്തിയിരുന്നതായാണ് ആരോപണം.
ചില സമയങ്ങളിൽ പോലീസുമായി ഇവർ വാക്കു തർക്കത്തിലേർപ്പെടുകയും പോലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയപ്പെടുന്നു.ഒന്നുകില്‍ ഭർത്താവ് എവിടെയാണെന്ന് പറയണമെന്നും അല്ലെങ്കില്‍ മകനെ ഒപ്പം അയക്കമെന്നും പൊലീസ് ഇവരെ നിര്‍ബന്ധിച്ചതായി വാർത്തകളുണ്ട്. എന്നാൽ പോലീസ് പറയുന്നത് മകന് പത്മാവതിയുടെ മകന് വധഭീഷണി ഉള്ളതിനാലാണ് ഇവരെ തേടി എത്തിയതെന്നാണ്.
മുൻപ് പല പെറ്റിക്കേസുകളിലും പ്രതിയായിരുന്നതിനാലാണ് ഭർത്താവിനെ പോലീസുകാർ അന്വേഷിച്ചതെന്നാണ് വിവരം. ഇപ്പോൾ പദ്മാവതിയുടേ ഭർത്താവ് കേബിൾ ടി വി സര്‍വീസ് നടത്തിവരികയാണ്. അവസാനമായി പോലീസ് വന്നതിനു ശേഷം വാക്കു തർക്കത്തിലേർപ്പെടുകയും പോലീസ് പോയ ശേഷം ഇവർ വീടിനുള്ളിൽ കയറി തീ കൊളുത്തുകയും പിന്നീട് ആശുപത്രിയിൽ വെച്ച് മരിക്കുകയുമായിരുന്നു.
Post Your Comments