ദുബായ് : ലോകത്തെ ഏറ്റവും വേഗതയുള്ള പോലീസ് കാറാണ് ഇനി ദുബായ് പോലീസിന്റെ പക്കലുള്ളത്. മണിക്കൂറില്‍ 407 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചാണ് ദുബായ് പോലീസിന്റെ വിശ്വസ്തന്‍ ബുഗാട്ടി വെയ്‌റോണ്‍ ലോകത്തെ ഏറ്റവും വേഗതയുള്ള പോലീസ് കാര്‍ എന്ന പുതിയ ഗിന്നസ് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.
2016 ഏപ്രില്‍ മുതല്‍ ദുബായ് പോലീസിന്റെ ഭാഗമായ ബുഗാട്ടി വെയ്‌റോണ്‍ 360 കിലോമീറ്ററില്‍ കുതിക്കുന്ന ലംബേര്‍ഗിനി ഗല്ലാര്‍ഡോ LP560-4 നെ പിന്നിലാക്കിയാണ് പുതിയ റെക്കോര്‍ഡിട്ടത്.
ഇറ്റാലിയന്‍ പോലീസിന്റെ ഭാഗമാണ് വേഗതയില്‍ രണ്ടാമനായ ലംബോര്‍ഗിനി ഗല്ലാര്‍ഡോ. ദുബായില്‍ നടന്ന പതിനൊന്നാമത് ഇന്റര്‍നാഷണല്‍ സമ്മിറ്റ് ഫോര്‍ ബെസ്റ്റ് പോലീസ് അപ്ലിക്കേഷന്‍സ് ചടങ്ങിലാണ് ഗിന്നസ് ബുക്ക് പ്രതിനിധികള്‍ ദുബായ് പോലീസ് കമാന്റര്‍ ചീഫിന് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചത്. വിനോദ സഞ്ചാര മേഖലയിലെ പട്രോളിങ്ങിനാണ് കൂടുതലായും വെയ്‌റോണ്‍ ഉപയോഗിക്കുക.
ബുഗാട്ടിക്ക് പുറമേ ആസ്റ്റര്‍ മാര്‍ട്ടിന്‍ വണ്‍-77, ലംബോര്‍ഗിനി അവന്റെഡോര്‍, പോര്‍ഷെ പനാമെറ എസ് ഹൈബ്രിഡ്, ഔഡി ആര്‍8 തുടങ്ങി 14 സൂപ്പര്‍ കാറുകള്‍ ദുബായ് പോലീസ് സേനയ്‌ക്കൊപ്പമുണ്ട്. ഏകദേശം 10.5 കോടി രൂപ മുടക്കിയാണ് ഒരു വര്‍ഷം മുമ്ബ് വെയ്‌റോണിനെ ദുബായ് പോലീസ് സേനയ്‌ക്കൊപ്പം കൂട്ടിയത്. 8 ലിറ്റര്‍ W 16 ടര്‍ബോചര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 1200 ബിഎച്ച്പി കരുത്തേകും. 2.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബുഗാട്ടി വെയ്‌റോണിന് സാധിക്കും.
Post Your Comments