Kerala

വിഎസിന് ഓര്‍മ്മ പിശകുണ്ട്: വിഎസിന് മറുപടി പറഞ്ഞ് വിവാദത്തില്‍പ്പെടാനില്ലെന്ന് എംഎം മണി

കണ്ണൂര്‍: വിഎസ് അച്യുതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് മന്ത്രി എംഎം മണി. വിഎസ് മൂന്നാര്‍ സന്ദര്‍ശിക്കുമെന്നു പറഞ്ഞത് ഗൗരവമായി കാണുന്നില്ല. വിഎസിന് ഓര്‍മ്മ പിശകുണ്ടെന്നും മണി പറഞ്ഞു. എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ മാത്രമാണ് മൂന്നാര്‍ വിഷയം ഇത്രയും വലിയ പ്രശ്‌നമാക്കുന്നത്.

മൂന്നാറില്‍ കയ്യേറ്റമൊന്നും നടക്കുന്നില്ലെന്നും വിഎസ് പറയുന്നതില്‍ കാര്യമില്ലെന്നും മണി പറയുന്നു. വിഎസിന് മറുപടി പറഞ്ഞ് വിവാദത്തില്‍പ്പെടാന്‍ തത്ക്കാലം നില്‍ക്കുന്നില്ല. പട്ടിയെന്നും പൂച്ചയെന്നുമൊക്കെ പറഞ്ഞ് മൂന്നാറിലെത്തിയവരെ മുമ്പ് ഓടിച്ചു വിട്ടിട്ടുണ്ട്. വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ മൂന്നാര്‍ ദൗത്യത്തെ ഓര്‍മിപ്പിച്ച് മണി പറഞ്ഞു.

ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ വീട് നിര്‍മിക്കുന്നത് സര്‍ക്കാര്‍ ഭൂമി കയ്യേറിയാണെന്ന വാദവും മന്ത്രി തള്ളി. എസ്. രാജേന്ദ്രന്‍ അവിടെ ജനിച്ചയാളാണ്. അദ്ദേഹത്തിന് നേരത്തെ പട്ടയം ലഭിച്ചതാണ്. ആരോപണം വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button