കൊച്ചി: സിനിമാനിര്‍മ്മാതാവിന് നേര്‍ക്ക് ഗുണ്ടാ ആക്രമണം. നിര്‍മ്മാതാവ് മഹാ സുബൈറിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ബാദുഷയ്ക്കും ആക്രമണത്തില്‍ പരിക്കുണ്ട്.
കൊച്ചിയില്‍ ഷൂട്ടിംഗ് നടക്കുന്ന സിനിമയുടെ സെറ്റില്‍ നിന്ന് ഹോട്ടലിലേക്ക് മടങ്ങിയെത്തിയ നിര്‍മ്മാതാവിന് നേര്‍ക്കാണ് ആക്രമണം നടന്നത്. ഹോട്ടലിന്റെ മുന്നില്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുമായി ബഹളം നടക്കുന്നതിനിടെ ഇവിടെയെത്തിയ സുബൈറിനെ പത്തിലധികം വരുന്ന അക്രമി സംഘം ആക്രമിക്കുകയായിരുന്നു. കാര്‍ പാര്ക്കിംഗിനടുത്ത് സ്ഥാപിച്ചിരുന്ന നോ പാര്‍ക്കിംഗ് ബോര്‍ഡിന്റെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് സുബൈറിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post Your Comments