വാഷിങ്ടണ്‍ : വീട്ടില്‍ പാകംചെയ്യുന്ന ഭക്ഷണത്തെ കുറിച്ച് പുതിയ പഠന റിപ്പോര്‍ട്ട്. വീട്ടില്‍ പാകംചെയ്യുന്ന ഭക്ഷണം കഴിക്കുന്നവരില്‍ പൊണ്ണത്തടിക്കുള്ള സാധ്യത കുറവെന്ന് പഠനം. യു.എസിലെ ഒഹായോ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ 12,842 പേരില്‍ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. വീട്ടില്‍ പാകംചെയ്ത ഭക്ഷണം കഴിക്കുന്നതിനെക്കാള്‍ പ്രധാനമാണ് ഭക്ഷണം എപ്രകാരം കഴിക്കുന്നു എന്നതെന്ന് ഗവേഷകരിലൊരാളായ റേച്ചല്‍ ടുമിന്‍ അഭിപ്രായപ്പെട്ടു.
ഭക്ഷണം കഴിക്കുന്നതിനിടെ ടി.വിയോ വിഡിയോയോ കാണുന്നത് ഒഴിവാക്കുന്നവരിലും പൊണ്ണത്തടി കുറവായിരിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഒരിക്കല്‍ പോലും ടി.വി കാണാത്ത മുതിര്‍ന്നവരെക്കാള്‍ ഭക്ഷണത്തിനിടെ എപ്പോഴും ടി.വി കാണുന്ന കൗമാരക്കാരില്‍ പൊണ്ണത്തടിയുടെ സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷകര്‍ പറഞ്ഞു. എപ്പോഴും വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുകയും ഭക്ഷണം കഴിക്കുമ്പോള്‍ ടി.വി കാണുന്നത് ഒഴിവാക്കുകയും ചെയ്യുന്നവരിലാണ് പൊണ്ണത്തടിക്കുള്ള സാധ്യത ഏറ്റവും കുറവ്. അക്കാദമി ഓഫ് ന്യൂട്രിഷന്‍ ആന്‍ഡ് ഡയറ്റക്ടിക്‌സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്
Post Your Comments