അബുദാബി : അബുദാബിയില്‍ ഇപ്പോഴത്തെ ലൈവായ വാര്‍ത്ത അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് ഹെലികോപ്റ്റര്‍ പറത്തിയതിനെ കുറിച്ചാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ട്വിറ്ററിലുമെല്ലാം അബുദാബി രാജകുമാരനാണ് താരം. അബുദാബി കിരീടാവകാശിയും യു.എ.ഇ ആര്‍മ്ഡ് ഫോഴ്‌സ് ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും കൂടിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ ഹെലികോപ്റ്റര്‍ പറത്തുന്ന 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തു വന്നിരിയ്ക്കുന്നത്. ഞായറാഴ്ചയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അബുദാബിയില്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളത്തിനടിയിലായ പ്രളയബാധിത പ്രദേശങ്ങളിലെ നാശനഷ്ടങ്ങളുടെ വ്യാപ്തി എത്രയെന്ന് വീക്ഷിക്കുകയായിരുന്നു അദ്ദേഹം . പതിനായിരക്കണക്കിന് പേരാണ് രാജകുമാരന്‍ ഹെലികോപ്റ്റര്‍ സ്വന്തമായി പറത്തി ദുരന്തബാധിത പ്രദേശങ്ങള്‍ വീക്ഷിക്കുന്ന ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
Post Your Comments